എല്ലാ പാര്‍ട്ടികളോടും തുല്ല്യനീതി വേണം, പോപുലര്‍ ഫ്രണ്ടിനെതിരായ ജപ്തിയില്‍ നീതിയില്ല: കെ.എം ഷാജി

എല്ലാ പാര്‍ട്ടികളോടും തുല്ല്യനീതി വേണം, പോപുലര്‍ ഫ്രണ്ടിനെതിരായ ജപ്തിയില്‍ നീതിയില്ല: കെ.എം ഷാജി

കോഴിക്കോട്: ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വത്തുക്കള്‍ ജ്പതി ചെയ്തതിനെതിരേ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. എല്ലാ പാര്‍ട്ടികളോടും തുല്ല്യനീതിയാണ് വേണ്ടത്. എന്നാല്‍, പോപുലര്‍ ഫ്രണ്ടിനോട് കാണിക്കുന്നതില്‍ നീതിയില്ലെന്ന് കെ.എം ഷാജി പറഞ്ഞു. തീവ്രവാദത്തിന്റെ കനലില്‍ എണ്ണയൊഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഷാജി പറഞ്ഞു.

സി.പി.എം ജനപ്രതിനിധികള്‍ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയതിന് നേരില്‍ സാക്ഷിയാണ്. നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കളവു പറഞ്ഞവരാണ് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ജപ്തി നടത്തുന്നതെന്നും കെ.എം ഷാജി പറഞ്ഞു. സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി തുടരുകയാണ്. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുവകകളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി.
സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ കലക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയില്‍ നല്‍കും.

Share

Leave a Reply

Your email address will not be published. Required fields are marked *