മാവൂർറോഡ് ശ്മശാനത്തിന് റീത്ത് വെച്ച് പ്രതിഷേധം

കോഴിക്കോട് : മാവൂർ റോഡ് വൈദ്യുതി – വാതക ശ്മശാനം പ്രവർത്തനം നിലച്ച് അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. ശ്മശാനത്തിൽ പരമ്പരാഗത സൗകര്യം നിലനിർത്തണമെന്നും, പ്രവർത്തനസജ്ജമാക്കണമെന്നും സംസ്ഥാന സെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തിന് ഇ.വിനോദ് കുമാർ, ലാലു മാനാരി, ശശി കണ്ടംപാലത്ത്  നേതൃത്വം നൽകി.

ശ്മശാനത്തിന് മുൻപിൽ ഹിന്ദു ഐക്യവേദി റീത്ത് വെച്ച് പ്രതിഷേധിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *