സംസ്ഥാന ക്ഷീരസംഗമം പടവ് 2023: ക്ഷീരസഹകാരികള്‍, ക്ഷീരസംരംഭകര്‍ എന്നിവരില്‍ നിന്നും ആശംസ വീഡിയോകള്‍ ക്ഷണിക്കുന്നു

സംസ്ഥാന ക്ഷീരസംഗമം പടവ് 2023: ക്ഷീരസഹകാരികള്‍, ക്ഷീരസംരംഭകര്‍ എന്നിവരില്‍ നിന്നും ആശംസ വീഡിയോകള്‍ ക്ഷണിക്കുന്നു

കേരള സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുന്നതിന്റെ സോഷ്യല്‍ മീഡിയ പ്രചരണത്തിനായി ക്ഷീരസഹകാരികള്‍, ക്ഷീരസംരംഭകര്‍ എന്നിവരില്‍ നിന്നും ആശംസ വീഡിയോകള്‍ ക്ഷണിച്ചുകൊള്ളുന്നു.
തയ്യാറാക്കുന്ന വീഡിയോയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് വീഡിയോയുടെ ദൈര്‍ഘ്യം മിനിമം 30 സെക്കന്റ് ആയിരിക്കണം. വീഡിയോ ആമുഖമായി പേര്, ക്ഷീരസംഘം, ബ്ലോക്ക്, ജില്ല എന്നിവ ഉള്‍പെടുത്തുക. കൂടാതെ ഫാമിന്റെ വിശദാംശങ്ങള്‍, വിജയകഥകള്‍ എന്നിവ ഉള്‍പെടുത്താവുന്നതാണ്. ‘സംസ്ഥാന ക്ഷീരസംഗമം പടവ് 2023 മണ്ണുത്തി, തൃശൂര്‍ 2023 ഫെബ്രുവരി 10 മുതല്‍ 15 വരെ എന്നുള്ള ആശംസ വാചകം വിഡിയോയില്‍ ഉള്‍പ്പെടുത്തണം. തയ്യാറാക്കിയ വീഡിയോ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പര്‍+91 8089621572, +91 80866 24770 അല്ലെങ്കില്‍ Email: [email protected] മുഖേനയോ അയക്കാവുന്നതാണ്. ആശംസ വീഡിയോ 27.01.2023 എന്ന അവസാന തീയതിക്ക് മുന്‍പ് അയയ്‌ക്കേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *