സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ ലോഗോ പ്രകാശനം മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും കെ. രാജനും ചേര്‍ന്ന് നിര്‍വഹിച്ചു.

സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ ലോഗോ പ്രകാശനം മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും കെ. രാജനും ചേര്‍ന്ന് നിര്‍വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാന ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ ന്റെ ലോഗോ പ്രകാശനം മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും സംസ്ഥാന ക്ഷീരസംഗമം ചെയര്‍മാന്‍ കൂടിയായ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, സംസ്ഥാന ക്ഷീരസംഗമം കണ്‍വീനറും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍ ഐ.എ.എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ സംസ്ഥാന ക്ഷീരസംഗമം ഫെബ്രുവരി 10 മുതല്‍ 15 വരെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാംപസില്‍ വെച്ചു നടക്കും. ‘പടവ് 2023’ എന്ന പേരിട്ട സംസ്ഥാന ക്ഷീരസംഗമത്തിന്റെ ലോഗോ പ്രകാശനച്ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബീന പി.എ, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ മിനി ടി.എസ്, രാംഗോപാല്‍ .ആര്‍, രജിത.ആര്‍, കോശി കെ. അലക്‌സ്, സീനിയര്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ശ്രീലേഖ പി. കെ, അനില്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *