നാദാപുരം: ജീവനോപാധി മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി തൊഴില്‍ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുവാന്‍ തയ്യാറായവര്‍ക്കുവേണ്ടി അര്‍ധദിന ശില്‍പശാല സംഘടിപ്പിച്ചു. നേരത്തെ പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ഒരു ഉല്‍പ്പന്ന നിര്‍മ്മാണം എന്ന പരിപാടിയില്‍ ഓരോ വാര്‍ഡിലും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്, പ്രസ്തുത ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പഞ്ചായത്ത് തലത്തില്‍ വിപണന സൗകര്യം ഉണ്ടാക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് താല്‍പര്യമുള്ളവര്‍ക്ക് ഇ.ഡി.പി (എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റ് പ്രോഗ്രാം) പരിശീലനം നല്‍കുന്നതാണ്. കിലയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഒരു ആശയത്തില്‍ നടത്തിയ അര്‍ധദിന ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ എം.സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് , മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ , ഇന്റേണ്‍ ട്രെയിനി അഞ്ജലി , റിസോഴ്‌സ് പേഴ്‌സണ്‍ ആഷിഫ എന്നിവര്‍ സംസാരിച്ചു. കിലാ ഫാക്കല്‍റ്റി അംഗങ്ങളായ വത്സന്‍ മാസ്റ്റര്‍ ,ഗംഗാധരന്‍ മാസ്റ്റര്‍, കെ.സി ലിനീഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.