കോഴിക്കോട്: കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനവും കുടുംബസംഗമവും 26ന് വൈകീട്ട് മൂന്ന് മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ടി വാസുദേവനും ജനറല്‍ സെക്രട്ടറി എം.തുളസിദാസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ.ടി വാസുദേവന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മേളനവും ലഹരിവിരുദ്ധ സദസും ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാകും. പഴയകാല ബസുടമകളെ എം.കെ രാഘവന്‍ എം.പി ആദരിക്കും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ തോമസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ.ടി വാസുദേവന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സംസാരിക്കും. എം.തുളസീദാസ് സ്വാഗതവും അബ്ദുള്‍ സത്താര്‍ നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാകും.
സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. 2010ല്‍ 34000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് ഏഴായിരമായി ചുരുങ്ങിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ജി.പി.എസിന്റെ പേരിലും സ്പീഡ് ഗവര്‍ണറിന്റെ പേരിലും സ്വകാര്യബസുകളെ ഉപദ്രവിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇത് ഘടിപ്പിക്കുന്നണ്ടോയെന്ന് അധികാരികള്‍ പരിശോധിക്കണം. ഒരേനിയമം രണ്ട് രീതിയില്‍ നടപ്പാക്കുന്നത് ശരിയല്ല. റോഡ് ടാക്‌സ് മാസംതോറും അടയ്ക്കാനുള്ള സംവിധാനം ഒരുക്കണം. ബസുകളുടെ പ്രായപരിധി വര്‍ധിപ്പിക്കണം. വാര്‍ത്താസമ്മേളനത്തില്‍ സാജു.എം.എസ് (ട്രഷറര്‍), സെന്‍ട്രല്‍ കമ്മിറ്റിയംഗം കെ.അബ്ദുള്‍ റഹ്‌മാന്‍, ബീരാന്‍കോയ, റിനീഷ്.ഇ എന്നിവരും പങ്കെടുത്തു.