ഇന്റര്‍നാഷണല്‍ ഇന്റര്‍ റിലീജിയണ്‍ കരോള്‍ ആലാപന മത്സരം; മൂന്നാം സ്ഥാനം കരസ്ഥമാക്കി അശോകപുരം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ക്വയര്‍

ഇന്റര്‍നാഷണല്‍ ഇന്റര്‍ റിലീജിയണ്‍ കരോള്‍ ആലാപന മത്സരം; മൂന്നാം സ്ഥാനം കരസ്ഥമാക്കി അശോകപുരം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ക്വയര്‍

കോഴിക്കോട്: എം.സി.ബി.എസ് കലാനികേതന്‍ നടത്തിയ ഇന്റര്‍നാഷണല്‍ ഇന്റര്‍ റിലീജിയണ്‍ കരോള്‍ ആലാപന മത്സരത്തില്‍ അശോകപുരം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ക്വയര്‍ ടീം മൂന്നാം സ്ഥാനം (7500 രൂപ) കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 37 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. 22 ടീമിനെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും അതില്‍ നിന്നുമാണ് അശോകപുരം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ക്വയര്‍ ടീം മൂന്നാം സ്ഥാനത്തേക്കെത്തിയത്. ആനി സ്‌റ്റെഫി ജോയ് വളവില്‍ ലീഡറായ ടീമില്‍ പയസ് സി.ജോയ്, അലീന റോയ്, ചിത്തിര ഷാജി, ജോയല്‍ ബിജു എന്നിവരും അംഗങ്ങളായുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *