കോഴിക്കോട്: വിദ്യാര്‍ഥികള്‍ ചെറുപ്പം മുതലേ ബി.ആര്‍ അംബേദ്കറെ കേട്ട് പഠിക്കുകയും അദ്ദേഹത്തിന്റെ പാത പിന്തുടരുകയും വേണമെന്ന് കേന്ദ്ര മന്ത്രി പശുപതി കുമാര്‍ പരസ് പറഞ്ഞു. അത്തോളി ഓട്ടമ്പലം പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്തു സംസാസാരിക്കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പാള്‍ല്‍ ടി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രതിമ നിര്‍മ്മിച്ച ശില്‍പി ഷിബു കുമാരനല്ലൂരിന് മന്ത്രി ഉപഹാരം സമ്മാനിച്ചു. മന്ത്രിക്കുള്ള ഉപഹാരവും പൊന്നാടയും ടി.ചന്ദ്രനും മുഹമ്മദ് ശുഹൈബും അന്‍ഫാജും സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ , പഞ്ചായത്ത് അംഗം ശാന്തി മാവീട്ടില്‍, ആര്‍.എല്‍.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ്, ജോഷി അത്തോളി എന്നിവര്‍ സംസാരിച്ചു. മാനേജര്‍ കെ.സി അഭിലാഷ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ദീപക് സാഗര്‍ നന്ദിയും പറഞ്ഞു.