കോഴിക്കോട്: വിസ്ഡം എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) യുടെ അഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന മോഡല്‍ എക്‌സാം എക്‌സലന്‍സി ടെസ്റ്റ് കേരളത്തിലെ 600 കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. പരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ ചാലിയം ക്രെസന്റ് ഹൈസ്‌കൂളില്‍ നടന്നു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.പി വിനോദ് കുമാര്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ആഷിക് കൊല്ലം, മുഹമ്മദ് യൂസഫ് മലപ്പുറം, സി.കെ മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കോഴിക്കോട് സംസാരിച്ചു. പരീക്ഷകളെ നേരിടുന്നതിനുള്ള ആത്മവിശ്വാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി നടത്തുന്ന എക്‌സലന്‍സി ടെസ്റ്റില്‍ ഗണിതം, ഇംഗ്ലീഷ് / സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ്, ഗണിതം / അക്കൗണ്ടിംഗ് / എക്‌ണോമിക്‌സ് വിഷയങ്ങളില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുമാണ് മോഡല്‍ പരീക്ഷ നടന്നത്. എക്‌സലന്‍സി ടെസ്റ്റിന്റെ ഭാഗമായി മുഴുവന്‍ കേന്ദ്രങ്ങളിലും മോട്ടിവേഷന്‍ ക്ലാസുകളും നടന്നു. പതിനഞ്ച് വര്‍ഷമായി നടന്നു വരുന്ന
എക്‌സലന്‍സി ടെസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.