കോഴിക്കോട്: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റേയും സംയുക്താടിസ്ഥാനത്തില്‍ 25 പേര്‍ക്ക് കൃത്രിമ കാലുകള്‍ നല്‍കും. 25ന് ബുധന്‍ ആദ്യപടിയായി 12 പേര്‍ക്കാണ് കൃത്രിമ കാലുകള്‍ നല്‍കുന്നത്. അവര്‍ക്ക് വേണ്ട പരിശീലനവും പി.എം.ആര്‍ ആണ് നല്‍കുന്നത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ സീനിയര്‍ ചേമ്പര്‍ ദേശീയ പ്രസിഡന്റ് വി.ഭരത് ദാസ്, മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് കോയ, ദേശീയ വൈസ് പ്രസിഡന്റ് പി.എ അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി രാജേഷ് വൈഭവ്, ട്രഷറര്‍ പി.ജി ഉദയഭാനു, ഡയരക്ടര്‍ ജോസ് കണ്ടോത്ത്, കോഴിക്കോട് ലീജിയന്‍ പ്രസിഡന്റ് സെല്‍വരാജ്, വനിതാ വിഭാഗം ചേയര്‍ പേഴ്‌സണ്‍ മധുശ്രീ എന്നിവര്‍ പങ്കെടുക്കും. പി.എം.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ്ഡായ പ്രൊഫസര്‍ ഡോ.ശ്രീദേവി മേനോന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും സോണല്‍ ലിംബ് ഫിറ്റിങ്ങ് സെന്ററിന്റെ പ്രോജക്ട് ഡയരക്ടറുമായ ഡോ. ഇ.വി ഗോപി എന്നിവര്‍ ആശംസകള്‍ നേരും.