നാദാപുരം: കക്കംവള്ളിയില്‍ ഉണ്ടായ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനപ്രകാരം വ്യാപാരികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയനിന്റെ ഭാഗമായി കല്ലാച്ചിയിലെ വ്യാപാരികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത്, പോലിസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്വയം സുരക്ഷയും കെട്ടിടങ്ങളുടെ സുരക്ഷയും, ദുരന്തങ്ങള്‍ ഉണ്ടായാല്‍ ലഘൂകരണം സാധ്യമാക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, പാഴ് വസ്തുക്കളുടെ സംസ്‌കരണം, കെട്ടിടങ്ങളുടേയും വ്യക്തികളുടെയും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സുരക്ഷ, പൊതുജനങ്ങളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ വിവിധ ഉദ്യോഗസ്ഥര്‍ ക്ലാസ് എടുത്തു. ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. നാദാപുരം പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. കെ നാസര്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖ്, ഫയര്‍ സേഫ്റ്റി ഓഫിസര്‍ സതീഷ് മൊകേരി , കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ കെ.വി ശ്രീലാല്‍, എം.സി ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു യോഗം ചേര്‍ന്നത്.