സിദീഖ് കാപ്പനെ വിട്ടയക്കണം – കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട് : ഉത്തർപ്രദേശ് പോലീസ്  രാജ്യദ്രോഹകുറ്റത്തിന്  തടങ്കലിൽവച്ച കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദീഖ് കാപ്പനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി പ്രസ്സ് ക്ലബ്ബിന് മുൻപിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഫിറോസ്ഖാൻ, മുൻ സംസ്ഥാന പ്രസിഡന്റ് കമാൽവരദൂർ, ജില്ലാ സെക്രട്ടറി പി.എസ് രാഗേഷ്, മുൻ ജില്ലാ സെക്രട്ടറി പി.വിപുൽനാഥ് എന്നിവർ പ്രസംഗിച്ചു.

 

യു.പി പോലീസ് അന്യായമായി തടങ്കലിൽ വെച്ചിട്ടുള്ള സിദീഖ് കാപ്പനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പ്രസ്സ് ക്ലബ്ബിനു മുൻപിൽ നടത്തിയ പ്രതിഷേധ സദസ്സ്
Share

Leave a Reply

Your email address will not be published. Required fields are marked *