ജമ്മുകശ്മീരില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 15 പേര്‍ക്ക് പരുക്ക്‌

ജമ്മുകശ്മീരില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 15 പേര്‍ക്ക് പരുക്ക്‌

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മിനിബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ബില്ലവാറിലെ ധനു പരോള്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
കൗഗില്‍നിന്ന് ധനു പരോളിലേക്ക് വരുകയായിരുന്നു ബസ് റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ 15 പേരെ ബില്ലാവറിലെ ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തു, ഹന്‍സ് രാജ്, അജീത് സിങ്, അംറൂ, കാകു റാം എന്നിവരാണ് മരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *