മാഹി: ആയുര്‍വേദ ചികിത്സക്കെത്തിയ റഷ്യന്‍ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. സാരമായി പരിക്കേറ്റ ഇവരെ മാഹി ഗവ. ആശുപത്രിയിലും പിന്നീട് തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഴിയൂരിലെ ഗ്രീന്‍സ് ആയുര്‍വേദിക്‌സില്‍ ചികിത്സക്കെത്തിയ റഷ്യക്കാരി ഏകത്രീന (40)യാണ് അഴിയൂരിലെ കടലോര മണല്‍ പരപ്പിലൂടെ നടക്കുമ്പോള്‍ നായയുടെ ആക്രമണത്തിനിരയായത്.