മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃക: കരീം പന്നിത്തടം

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃക: കരീം പന്നിത്തടം

പെരുമ്പിലാവ്: മുസ്ലീം ലീഗിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് എന്നും മാതൃകയാണെന്ന് മുസ്ലീം ലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. മുസ്ലീം ലീഗ് പള്ളിക്കുളം മേഖല കമ്മറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തമ നേതൃത്വത്തിന്റെ ഉദാത്ത മാതൃകയാണ് സയ്യിദ് അബ്ദുള്‍ റഹിമാന്‍ ബാഫാക്കി തങ്ങളെന്ന് അമ്പതാം അനുസ്മരണത്തില്‍ പന്നിത്തടം അഭിപ്രായപ്പെട്ടു. മുസ്ലീംലീഗ് മേഖല പ്രസിഡന്റ് കെ.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഗഫൂര്‍ പള്ളിക്കുളം മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് കടവല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയും, റിട്ടേണിങ് ഓഫീസറുമായ അബു മുസ്ലിയാര്‍ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഷെഫീക്ക് അസീം , തിരഞ്ഞെടുത്ത മേഖല പ്രസിഡന്റ് കെ.എം മൊയ്തു, സെക്രട്ടറി കെ.കെ ഉസ്മാന്‍, ട്രഷറര്‍ ഒ.എം യൂസഫ്, കെ.എ അര്‍ഷാദ്, കെ.എ അജ്‌സല്‍, കെ.എ മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *