‘ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തണം’

‘ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തണം’

കോഴിക്കോട്: വജ്ര ജൂബിലി നിറവിലെത്തി നില്‍ക്കുന്ന മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് പൂര്‍വ വിദ്യാര്‍ഥി വിര്‍ഷിക സംഗമം സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതിനാവശ്യമായ അക്കാദമികവും രൂപഘടനാപരവുമായ പദ്ധതികള്‍ അംഗീകരിച്ച് നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കണം. പുതുതലമുറയുടെ ബൗദ്ധികവും സര്‍ഗാത്മകവും സാങ്കേതികവും സാമ്പത്തികവുമായ വളര്‍ച്ച ഉറപ്പാക്കുംവിധം മലബാറിലെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കി കോളേജിനെ മാറ്റണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

വജ്ര ജൂബിലിയോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥികളുടെ ഓര്‍മകുറിപ്പുകളുടെ സോവനീര്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു. ചീഫ് പാട്രണ്‍ പ്രിന്‍സിപ്പാള്‍ ഡോ.ഷാജി ഇടക്കോട്ടെ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എസ്.വി.എസ്.എം ഷെമീല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹരിദാസന്‍ പാലയില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ വി.കെ സുധീര്‍കുമാര്‍ കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി കെ.പി ശ്രീശന്‍, അഡ്വ. എം.ശശീധരന്‍, ഡോ.ആര്‍സു, ഡോ. സുനില്‍ കുമാര്‍, വിഷ്ണു ഭാരതീയന്‍, ടി. കെ. സുരേന്ദ്രന്‍, ഹേമപാലന്‍, നാരായണന്‍, വി. ബാലന്‍, സൗമ്യ ഡി. ഷെറിന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കെ.പി ശ്യാമള നന്ദി പറഞ്ഞു. പ്രദീപ് ഹുഡിനോ ( പ്രസിഡന്റ്), ബീന സി. കെ, ലുക്മാനുല്‍ ഹക്കീം ( വൈസ് പ്രസിഡന്റുമാര്‍), ഹരിദാസന്‍ പാലയില്‍ (ജനറല്‍ സെക്രട്ടറി), നിമ്മി എ.പി, ശ്യാമള കെ.പി ( സെക്രട്ടറിമാര്‍), അഡ്വ. ശശിധരന്‍.എം(ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി 51 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *