ലത്തീന്‍-കത്തോലിക്ക സംസ്ഥാന നേതൃക്യാമ്പുകള്‍ 21ന് ആരംഭിക്കും

ലത്തീന്‍-കത്തോലിക്ക സംസ്ഥാന നേതൃക്യാമ്പുകള്‍ 21ന് ആരംഭിക്കും

കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ) സംസ്ഥാന സമിതി കെ.ആര്‍.എല്‍. സി.സിയുടെ സഹകരണത്തോടെയുള്ള സംസ്ഥാനതല നേതൃക്യാമ്പുകള്‍ 21ന് ആരംഭിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി തെക്കന്‍ മേഖല, മധ്യമേഖല, മലബാര്‍ മേഖല എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 26ന് കൊച്ചിയില്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനം നടക്കും. അതിന് മു്‌നനോടിയായി മുന്നോടിയായി ഫെബ്രുവരി 26നും ക്യാമ്പ് സംഘടിപ്പിക്കും. 21ന് ശനിയാഴ്ച തിരുവനന്തപുരം കോവളം ആനിമേഷന്‍ സെന്ററില്‍ ആരംഭിക്കുന്ന ക്യാമ്പ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര ഉദ്ഘാടനം ചെയ്യും. ലത്തീന്‍-കത്തോലിക്കര്‍ നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കിയും പൊതുവായ വിഷയങ്ങളിലും സെഷനുകള്‍ ഉണ്ടാകും. കെ.ആര്‍.എല്‍.സി.എ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് തറയില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത അല്‍മായ കമ്മീഷന്‍ ഡയരക്ടര്‍ ഫാ.മൈക്കിള്‍ തോമസ്, പ്ലാസിഡ് ഗ്രിഗറി, തോമസ് കെ.സ്റ്റീഫന്‍, ആന്റണി ആല്‍ബര്‍ട്ട്, അഡ്വ. ഷെറി ജെ.തോമസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. കെ.ആര്‍.എല്‍.സി. സി അല്‍മായ കമീഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍ പ്രത്യേക ക്ഷണിതാവായി പകെടുക്കും. കെ.എല്‍.സി.എ ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, ക്യാമ്പ് കണ്‍വീനര്‍ പാട്രിക് മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കും. നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ എന്നീ രൂപതകളില്‍ നിന്ന് തെരഞ്ഞെടുത്ത 20 നേതാക്കള്‍ വീതം ക്യാമ്പില്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *