കോഴിക്കോട്: സൈക്കോ ഡര്‍മറ്റോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ നാഷണല്‍ കോണ്‍ഫറന്‍സ് 21, 22 തീയതികളില്‍ ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചര്‍മരോഗങ്ങള്‍ മാനസിക രോഗങ്ങളിലേക്കും മാനസിക രോഗങ്ങള്‍ ചര്‍മരോഗങ്ങളിലേക്കും നീങ്ങുമെന്നും ഒട്ടനവധി ചര്‍മരോഗങ്ങള്‍ക്ക് മാനസികാരോഗ്യ ചികിത്സ കൂടി നല്‍കിയാല്‍ രോഗം മാറ്റാമെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ആദ്യത്തെ അസോസിയേഷനാണ് സൈക്കോ ഡര്‍മറ്റോളജി അസോസിയേഷനെന്ന് പ്രസിഡന്റ് ഡോ.അബ്ദുള്‍ ലത്തീഫ് പറഞ്ഞു. അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ ഇത്തരം അസോസിയേഷനുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഡര്‍മറ്റോളജി, സൈക്യാട്രി, സൈക്കേളജി എന്നീ മൂന്ന് ശാഖകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അസോസിയേഷന്‍ രൂപീകരണത്തിന് ശേഷം രാജ്യത്തുടനീളവും ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ധാരാളം തുടര്‍വിദ്യാഭ്യസ പരിപാടികള്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി ഗവേഷണങ്ങളും ഈ മേഖലയില്‍ നടന്നുവരികയാണ്. നാഷണല്‍ കോണ്‍ഫറന്‍സില്‍ അമേരിക്കയില്‍നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ പ്രഗത്ഭരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം ആരോഗ്യസര്‍വകാശല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ന്‍.കെ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ഡോ.ബിഷ്‌റുല്‍ ഹാഫി എന്‍.എ, ഡോ.ഹാരിഷ്.എം, ഡോ. ദേവി.കെ എന്നിവരും സംബന്ധിച്ചു.