തിരുവനന്തപുരം: സംസ്ഥാനത്തുടനീളവും ജില്ലയിലെ വിവിധ ഭാഗങ്ങളിലും കന്നുകാലികളില്‍ കണ്ടുവരുന്ന വൈറസ് രോഗബാധയായ ചര്‍മ്മമുഴ രോഗ (Lumpy Skin Disease) ത്തിനെതിരേയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ക്ലിഫ് ഹൗസിലെ ഫാമില്‍ വച്ച് തുടക്കം കുറിച്ചു. ആദ്യ ഘട്ടമായി ജില്ലയിലെ മൃഗാശുപത്രികളില്‍ നിന്നും നിയോഗിച്ചിട്ടുള്ള പ്രത്യേക ടീമംഗങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തി ഉരുക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതാണ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഈ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിലൂടെ ജില്ലയിലെ 75000ത്തോളം കന്നുകാലികളെപ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാമൃഗസംരക്ഷണ ഓഫിസര്‍ ബീന ബീവി അറിയിച്ചു.
പ്രസ്തുത പരിപാടിയില്‍ ഡോ: റെയ്‌നി ജോസഫ് പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫിസര്‍ എല്‍.എം.ടി.സി കുടപ്പനകുന്ന്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. സിന്ധു .എസ്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. അനിത പി.വി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡിസ്ട്രിക്ട് വെറ്ററിനറി സെന്റര്‍ ഡോ. സോയ, വെറ്ററിനറി സര്‍ജന്‍, എപ്പിടെമോളജിസ്റ്റ് എ.ഡി.സി.പി ഡോ. ജയകൃഷ്ണന്‍, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ ഡോ. ആശ കെ.ആര്‍, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ നെടുമങ്ങാട് രാജേഷ് ചന്ദ്രന്‍, ഡോ. ലോറന്‍സ് റിട്ടയേര്‍ഡ് വെറ്ററിനറി സര്‍ജന്‍ മൃഗസംരക്ഷണ വകുപ്പ് എന്നിവര്‍ പങ്കെടുത്തു.