ഇംഹാന്‍സില്‍ ആറാമത് ഇന്റര്‍നാഷണല്‍ ട്രയിനിങ് കോണ്‍ഫറന്‍സ് ബ്രീഫ് സൈക്കോതെറാപ്പീസ് 18 മുതല്‍ 21വരെ

ഇംഹാന്‍സില്‍ ആറാമത് ഇന്റര്‍നാഷണല്‍ ട്രയിനിങ് കോണ്‍ഫറന്‍സ് ബ്രീഫ് സൈക്കോതെറാപ്പീസ് 18 മുതല്‍ 21വരെ

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ന്യൂറോ സയന്‍സില്‍ (ഇംഹാന്‍സ്) ആറാമത് ഇന്റര്‍നാഷണല്‍ ട്രയിനിങ് കോണ്‍ഫറന്‍സ് ഓണ്‍ ബ്രീഫ് സൈക്കോതെറാപ്പീസ് 18 മുതല്‍ 21വരെ നടക്കുമെന്ന് ഇംഹാന്‍സ് ഡയരക്ടര്‍ ഡോ.പി.കൃഷ്ണകുമാറും വൈസ് പ്രിന്‍സിപ്പാള്‍ ഡോ.സീമ പി.ഉത്തമനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇംഹാന്‍സിന്റേയും അസോസിയേഷന്‍ ഫോര്‍ സൊല്യൂഷന്‍ ഫോക്കസ്ഡ് പ്രാക്ടീസ് ഓഫ് ഇന്ത്യ (എ.എസ്.എഫ്.പി.ഐ), അക്കാദമി ഫോര്‍ സൊല്യൂഷന്‍ ഫോക്കസ് ട്രയിനിങ് (എ.എസ്.എഫ്.ടി), അക്കാദമി ഫോര്‍ സൊല്യൂഷന്‍ ഫോക്കസ് അപ്രോച്ച്ഡ് ആന്‍ഡ് റിസര്‍ച്ച് (എ.എസ്.എഫ്.എ.ആര്‍), മൈന്‍ഡ് വീവേഴ്‌സ്, വിരാസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

350ലധികം പ്രിതിനിധികള്‍ സംബന്ധിക്കും. ലിത്വാനിയ, ദുബായ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലെ പ്രമുഖരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ച് പ്രീകോണ്‍ഫറന്‍സ് വര്‍ക്ക്‌ഷോപ്പുകള്‍, 27 വര്‍ക്ക്‌ഷോപ്പുകള്‍, 27 പേപ്പര്‍ പ്രസന്റേഷന്‍ എന്നിവയടങ്ങുന്ന പരിശീലന പരിപാടി 20ന് (വെള്ളി) രാവിലെ 10 മണിക്ക് ആരോഗ്യമന്ത്രി വീണജോര്‍ജ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇ.വി ഗോപി, ഇംഹാന്‍സ് ഡയരക്ടര്‍ ഡോ.പി. കൃഷ്ണകുമാര്‍, ഇന്റര്‍നാഷണല്‍ സ്പീക്കേഴ്‌സായ ഡബ്ബിഹോഗന്‍, ഡെവ്‌ഹോഗന്‍, റൈറ്റിസ് പാക്രോസ്‌നിസ്, അര്‍നോള്‍ഡ് ഹ്യൂബര്‍സ് എന്നിവര്‍ സംസാരിക്കും. 21ന് വൈകുന്നേരം സമാപന സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. കേരള ആരോഗ്യ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ സംബന്ധിക്കും. ഈ കോണ്‍ഫറന്‍സിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് മാനാസികാരോഗ്യ ചികിത്സാ സേവനങ്ങള്‍ നല്‍കുന്ന ബ്രീഫ് സൈക്കോതെറാപ്പിയെന്ന മനഃശാസ്ത്ര ചികിത്സാരീതി പഠിപ്പിക്കാനും പരിശീലിക്കാനും സാധിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.രാഗേഷ്.ജി, ഡോ.സോനു എസ്‌ദേവ്, ഡോ.രതീഷ് എച്ച്.ആര്‍ എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *