ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങള്‍ സജ്ജമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങള്‍ സജ്ജമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

ചര്‍മ്മമുഴ വാക്‌സിനേഷന്‍ ജനുവരി 18 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: പക്ഷിപ്പനി, ആഫ്രിക്കന്‍ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടര്‍ന്നു പിടിച്ചേക്കാവുന്ന കന്നുകാലികളിലെ ചര്‍മ്മ മുഴയ്‌ക്കെതിരെ, ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാംപയിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വെച്ച് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ തന്നെ രോഗനിര്‍ണയം നടത്താനും വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കുമുള്ള അനുമതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. നിലവില്‍ പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിനുകള്‍ സംസ്ഥാനത്ത് തന്നെ ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനായി വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കാലികളില്‍ പടരുന്ന ചര്‍മ്മമുഴ നിയന്ത്രിക്കുവാനായി ഇന്നു മുതല്‍ ഒരു മാസക്കാലത്തേക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാംപയിനിനായി സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇതുവരെ 9548 കന്നുകാലികളെയാണ് ചര്‍മ്മമുഴ രോഗം ബാധിച്ചത് എന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍. അതില്‍ 232 എണ്ണം ചത്തു. ചര്‍മ്മമുഴ ബാധിത പ്രദേശങ്ങളില്‍ ഇതുവരെ 49,159 കണ്‍ടൈന്‍മെന്റ് വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ചര്‍മ്മമുഴ സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കായുള്ള 10 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ജനുവരി 18 മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി നടക്കും. പത്തനംതിട്ട ജില്ലയില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ 20 ദിവസത്തിനുള്ളില്‍ കുത്തിവയ്പ്പ് പൂര്‍ത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എ. കൗശിഗന്‍ ഐ.എ.എസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *