രാജ്യനന്മക്കായി മുസ്ലിം സംഘടനകള്‍ ഐക്യപ്പെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

രാജ്യനന്മക്കായി മുസ്ലിം സംഘടനകള്‍ ഐക്യപ്പെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കെ.എന്‍.എം മര്‍കസുദ്ദഅ്‌വ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി

കോഴിക്കോട്: വെല്ലുവിളികളെ അതിജീവിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ച് മുന്നേറേണ്ടുന്ന സാഹചര്യത്തില്‍ മുസ്ലീം സംഘടനകള്‍ പരപ്‌സപമുള്ള അധിക്ഷേപങ്ങളില്‍ നിന്ന് വിട്ടു നല്‍ക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ആശയപരമായുള്ള വൈവിധ്യങ്ങള്‍ നിലനില്‍ത്തിക്കൊണ്ട് തന്നെ രാജ്യത്തിന്റെയും മുസ്ലീംകളുടെയും നന്മ ലക്ഷ്യംവച്ചുകൊണ്ട് പരസ്പര സഹകരണത്തിന്റെ പാതയിലേക്ക് മുസ്ലിം സംഘടനകള്‍ ഐക്യപ്പെടണമെന്ന കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. ആശയപരമായ സര്‍ഗാത്മക സംവാദങ്ങളാകാം. എന്നാല്‍ അത് സംഘടനാപരമായ ഏറ്റുമുട്ടലുകളാവരുത്. ഫാസിസ്റ്റ് വെല്ലുവളി അതിന്റെ ഭീകരരൂപം പ്രാപിച്ചു വരുന്നത് അവഗണിക്കാവുന്നതല്ല. രാജ്യത്ത് സകല മേഖലകളിലും മുസ്ലീംകളെയും ദളിത് പിന്നോക്ക വിഭാഗങ്ങളേയും അപരവത്കരിക്കാനുള്ള ഗൂഢമായ ശ്രമം ശക്തിയാര്‍ജ്ജിച്ചു വരുന്ന സാഹചര്യത്തില്‍ മതേതര ചേരിക്ക് വിള്ളല്‍ വീഴ്ത്താതിരിക്കാന്‍ മുസ്ലീം സംഘടനകള്‍ക്കാണ് ഏറെ ബാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എന്‍.എം. മര്‍കസുദ്ദഅ്‌വ സെക്രട്ടറിമാരായ പ്രൊഫ.കെ.പി സകരിയ്യ, ഡോ. ഐ.പി. അബ്ദുസ്സലാം, ബി.പി.എ ഗഫൂര്‍, ഐ.എസ്.എം ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുവത ബുക്ക്ഹൗസ് പുറത്തിറക്കുന്ന 1921 മലബാര്‍ സമരം ഗ്രന്ഥപരമ്പരയിലെ മൂന്നും നാലും വാള്യങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് സമ്മാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *