കരസേനാ ദിനം ആഘോഷിച്ചു

കരസേനാ ദിനം ആഘോഷിച്ചു

കോഴിക്കോട്: കൈതപ്പാടം ദേശസേവാ സംഘത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കരസേനാ ദിനം സമുചിതമായി ആഘോഷിച്ചു. കരസേനയില്‍ നിന്ന് വിരമിച്ച ധീര ജവാന്മാരുടെ സൗഹൃദ സംഗമവും പൊന്നാട അണിയിച്ച് ആദരിക്കല്‍ ചടങ്ങും 122 ഇന്‍ഫണ്ടറി ബറ്റാലിയന്‍ കമാന്‍ഡര്‍ കേണല്‍ നവീന്‍ ബെന്‍ജിത്ത് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ദിനേശന്‍ തൂവശ്ശേരി, പി.പി ഉണ്ണികൃഷ്ണന്‍, കെ.പി അബൂബക്കര്‍, ശശിധരന്‍ തൂവാട്ട്, എം.വി ഭാസ്‌കരന്‍, ഗോപിനാഥന്‍, എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *