കോഴിക്കോട്: കെ.എല്‍.എഫിന്റെ ആറാം പതിപ്പില്‍ കവിതയിലെ കാണാമറ കണ്ടെത്തുകയാണ് ജോയ് വാഴയിലും ജ്യോതിക പരിയാടത്തും. കവിയും നോവലിസ്റ്റും നിരുപകനുമായ ജോയ് വാഴയില്‍ തന്റെ കവിതയായ കാണാമറയിലെ ധ്വനി കണ്ടെത്തുകയാണ് ചര്‍ച്ചയിലൂടെ ചെയ്തത്. കവിത എന്നത് സംവാദന ഉപാധിയാണ്. കവി എന്താണോ വായനക്കാരില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നത് അതിനുള്ള ഒരു ഉപാധിയാണ് കവിത എന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.