കോഴിക്കോട്: ഏറ് എന്ന പുസ്തകത്തെ കുറിച്ച് സംവദിക്കുന്ന കെ.എല്‍.എഫ് വേദിയില്‍ അധികാരം കൈയാളുന്ന ഒരു സമൂഹത്തെ കുറിച്ച് ദേവദാസ് വി.എം സംസാരിച്ചു. വ്യക്തിത്വമില്ലാത്ത പോലിസ് ജോലിയില്‍ ഒരു വ്യക്തിയായും ഒരു അധികാരിയായുമുള്ള പോലിസുകാരുടെ ജീവിതം അദ്ദേഹം വ്യക്തമാക്കി. പോലിസിന്റെ അപ്തവാക്യം പോലും അധികാരത്തിന്റെ മൂര്‍ച്ഛയില്‍ ഇല്ലാതാകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയുടെ ഭീതിയിലൂടെയാണ് ഈ പുസ്തകത്തിന് തുടക്കമായത് എന്ന് അദ്ദേഹം പറഞ്ഞു. ഏറ് എന്ന പ്രവര്‍ത്തിയെ എങ്ങനെ ഒരു നോവലില്‍ ഉടനീളം കൊണ്ടുവരാം എന്ന് ശ്രദ്ധിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീധരന്‍ എന്ന പോലിസ് കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആ കഥാപാത്രത്തെ വില്ലനായോ നായകനായോ വായനക്കാര്‍ക്ക് തിരഞ്ഞെടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. പോലിസുകാര്‍ പറഞ്ഞുനടക്കുന്ന നീതിബോധത്തിനും സത്യസന്ധതക്കും യഥാര്‍ത്ഥത്തില്‍ വലിയ വൈരുദ്ധ്യതയുണ്ട് അത് വീണ്ടും വീണ്ടും ചിത്രീകരിക്കപ്പെടണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.