യുദ്ധ സ്മാരകം ഉദ്ഘാടനം നാളെ

യുദ്ധ സ്മാരകം ഉദ്ഘാടനം നാളെ

തലശ്ശേരി: വീരമൃത്യു വരിച്ച സൈനികര്‍ക്കായി കൊളശ്ശേരിയില്‍ നിര്‍മിച്ച യുദ്ധസ്മാരകം നാളെ (ഞായര്‍) ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് തലശ്ശേരി യൂണിറ്റാണ് സ്മാരകം പണിതത്. ലെഫ്റ്റനന്റ് ജനറല്‍ വിനോദ് നായനാര്‍ (പി.വി.എസ്.എം, എ.വി.എസ്.എം) സ്തൂപം നാടിന് സമര്‍പ്പിക്കും. നാളെ രാവിലെ 9.45 ന് മേജര്‍ ജനറല്‍ കെ.ടി.ജി നമ്പ്യാര്‍ (വി.എസ്.എം) പതാകയുയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ചടങ്ങില്‍ തലശ്ശേരി നഗരസഭ ചെയര്‍ പേഴ്‌സണ്‍ ജമുനാ റാണി ടീച്ചര്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് വിവിധ യുദ്ധങ്ങളില്‍ മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ ആശ്രിതരെ ആദരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *