കോഴിക്കോട്: കേരളത്തിന്റെ പരിസ്ഥിതി ചരിത്രം നിശബ്ദമാണ്. അതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വളരെ കുറവാണെന്ന് ജെയിംസ് സക്കറിയാസ് കെ.എല്‍.എഫ് അക്ഷരം വേദിയില്‍ നടന്ന ‘കേരളത്തിന്റെ നായട്ടുചരിത്രം’ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പറഞ്ഞു. വിനില്‍ പോള്‍, പ്രമോദ് കൃഷ്ണന്‍, വി.മുസഫര്‍ അഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുരുഷാധിപത്യത്തിന് കാരണം നായാട്ടാണെന്ന് ജെയിംസ് സക്കറിയാസ് ചൂണ്ടിക്കാട്ടി. വനിതാവേട്ടക്കാരിയായ കുട്ടിയമ്മയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മീന്‍പിടിക്കല്‍ ഒരു തരത്തില്‍ നായാട്ടാണെന്ന് പ്രമോദ് കൃഷ്ണന്‍ ചര്‍ച്ചയില്‍ പറഞ്ഞു. കടുവകളുടെ തോലിന്റെ ഡി.എന്‍.എ യില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നും ജനിതക പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജെയിംസ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഇടപെടല്‍ നിഷ്പക്ഷമായും പോസിറ്റീവായും സംഘര്‍ഷമായും വരാമെന്ന് വിനില്‍ പോള്‍ പറഞ്ഞു. തന്റെ കൃതി അവസാനിക്കുന്നത് ഭൂതകാലത്തിന്റെ സ്വഭാവത്തിനെ ചോദ്യം ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണെന്ന് പ്രമോദ് കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ആദിവാസികളുടെ അവസ്ഥയെ കുറിച്ച് എവിടെയും പറയുന്നില്ല. അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് ആര്‍ക്കും അറിയില്ലായെന്നും ജെയിംസ് സക്കറിയാസ് ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ത്തു.