കോഴിക്കോട്: എമിലി പര്‍കിന്‍സും പ്രിയ കെ.നായരും തമ്മിലുള്ള സംഭാഷണമായിരുന്നു കെ.എല്‍.എഫ് വേദി രണ്ടില്‍ നടന്നത്. ക്രിയാത്മക എഴുത്തിന്റെ തലങ്ങളെ കുറിച്ച് എമിലി വിശദീകരിച്ചു. എഴുത്തില്‍ സ്തംഭനം സംഭവിക്കുന്ന എഴുത്തുകാര്‍ക്ക് വേണ്ടി ‘വായിക്കുക, വായിക്കുക, വായിക്കുക കുറച്ച്, കുറച്ച,് എഴുതുക’ എന്നായിരുന്നു കവയത്രിയുടെ ഉപദേശം. വികാരങ്ങളുടെ പങ്ക് എഴുത്തില്‍ എത്രമാത്രം പ്രധാനമാണ് എന്നതിനെക്കുറിച്ചും അവര്‍ പറഞ്ഞു. ന്യൂസിലാന്‍ഡ് എന്ന ശക്തമായ രാജ്യത്തില്‍ എത്രമാത്രം എഴുത്തിന് പ്രാധാന്യം ഉണ്ടെന്ന് വിശദീകരിച്ചതിനോടൊപ്പം രാജ്യത്തിന്റെ കൊളോണിയല്‍ പൈതൃകത്തെ കുറിച്ചും അവര്‍ വ്യക്തമാക്കി.