ഉത്തരാഖണ്ഡ്: ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെ കുറിച്ച് വിദഗ്ധര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്ന് നിര്‍ദേശം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് നിര്‍ദേശം.
അതേസമയം, ഭൂമി ഇടിഞ്ഞുതാഴുന്നത് ദ്രുദഗതിയിലാണെന്ന ഐ.എസ്.ആര്‍.ഒയുടെ റിപ്പോര്‍ട്ട് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് കൊണ്ടാണ് പിന്‍വലിക്കുന്നതെന്നാണ് ഐ.എസ്.ആര്‍.ഒയുടെ വിശദീകരണം.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്ന് കെട്ടിടങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് കാരണം എന്‍.ടി.പിസിയാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ജോഷിമഠില്‍ നിന്ന് 12 കി.മീറ്റര്‍ അകലെയാണ് തപോവന്‍ – വിഷ്ണഗഡ് ജലവൈദ്യുതി പദ്ധതി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ 2006ല്‍ ആരംഭിച്ച പദ്ധതി 2013ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, ഇപ്പോഴും പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുങ്കമാണ് നിര്‍മിക്കുന്നത്. ഒന്ന് തപോവനിലും രണ്ടാമത്തേത് സെലാങ്കിലും. ഈ തുരങ്ക നിര്‍മാണമാണ് ദുരിതങ്ങള്‍ക്ക് കാരണമെന്ന് ജോഷിമഠുകാര്‍ വര്‍ഷങ്ങളായി അരോപിക്കുന്നുണ്ട്. എന്നാല്‍, തുരങ്കനിര്‍മാണമല്ല ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ കാണമെന്ന് എന്‍.ടി.പി.സി വൈദ്യുതി മന്ത്രാലയത്തോട് വ്യക്തമാക്കിയിരുന്നു.