കോഴിക്കോട്: ഗോപിനാഥിന്റെ സ്വപ്നത്തിലുള്ള ഇന്ത്യ എന്താണെന്ന പ്രിയ കെ.നായരുടെ ചോദ്യത്തോടു കൂടിയാണ് കെ.എല്‍.എഫ് വേദിയിലെ മറ്റൊരു ചര്‍ച്ച ആരംഭിച്ചത്. ജനാധിപത്യപരമായ ജാതി-മത വ്യത്യാസങ്ങളില്ലാത്ത ഇന്ത്യന്‍ രാഷ്ട്രമാണ് തന്റെ സ്വപ്‌നം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൊവിഡ് കാലഘട്ടത്തില്‍ ഇന്ത്യയിലെ ടൂറിസം, റെയില്‍വെ, വിമാന സര്‍വീസുകള്‍ തുടങ്ങിയവക്ക് ഉണ്ടായ പ്രതിസന്ധികളെക്കുറിച്ചും ഗോപിനാഥ് സംസാരിച്ചു. യഥാര്‍ത്ഥ ഹിന്ദുമത വിശ്വാസി തീവ്രവാദിയാവുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഒരു തീവ്രവാദി ഒരിക്കലും യഥാര്‍ത്ഥ മതവിശ്വാസിയാവില്ല എന്നതായിരുന്നു ഗോപിനാഥിന്റെ മറുപടി.