കോഴിക്കോട്: ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കാന്‍ നിയമം വരണമെന്ന് ശശി തരൂര്‍ എം.പി. നോട്ട് നിരോധനം പല ജനങ്ങളേയും ദാരിദ്ര്യത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടികള്‍ ഒരിക്കലും അഹങ്കരിക്കരുത്, അത് തികച്ചും താല്‍കാലികമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. നമ്മള്‍ ഉല്‍ പാദനത്തില്‍ വളരെ പിന്നിലാണെന്നും നമ്മുടെ രാജ്യത്തിലെ ഉല്‍പന്നങ്ങള്‍ ഭൂരിഭാഗവും വിദേശ ഉല്‍പന്നങ്ങള്‍ ആണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. കെ.എല്‍.എഫ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.