മുഖ്യമന്ത്രിക്കായിട്ട് കോട്ട് തയ്യാറാക്കിയിട്ടില്ല, അങ്ങനെ ഒരു കോട്ട് ഉണ്ടോ?: ശശി തരൂര്‍

മുഖ്യമന്ത്രിക്കായിട്ട് കോട്ട് തയ്യാറാക്കിയിട്ടില്ല, അങ്ങനെ ഒരു കോട്ട് ഉണ്ടോ?: ശശി തരൂര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്ക് ആയിട്ട് താന്‍ ഒരു കോട്ടും തയ്ച്ചുവച്ചിട്ടില്ലെന്ന് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണമെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂര്‍ തിരിച്ചടിച്ചു.
നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, കേരളത്തില്‍നിന്ന് കൂടുതല്‍ ക്ഷണം ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് താന്‍ പരിപാടികളില്‍ പങ്കെടുക്കുന്നെതെന്നും തരൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് എതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തരൂര്‍ തന്റെ വാക്കുകള്‍ മയപ്പെടുത്തിയിരുന്നു. അതേസമയം തരൂരിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് എ.ഐ.സി.സി. കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ ജനവികാരം എതിരാകുമെന്ന് ആശങ്കയും പാര്‍ട്ടി തലപ്പത്തുണ്ട്. എന്നാല്‍, കേരളത്തിലെ നേതാക്കളുടെ പരാതി അറിയിക്കും. പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ ഉള്‍പ്പെടുത്തുന്നതിലും വിരുദ്ധാഭിപ്രായം നിലനില്‍ക്കുകയാണ്. ഭാരത് ജോഡോ യാത്രക്ക് ശേഷമാകും തരൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുക.

Share

Leave a Reply

Your email address will not be published. Required fields are marked *