ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ കോഴിക്കോട്-വയനാട് ചാപ്റ്റര്‍ ഉദ്ഘാടനം നാളെ

ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ കോഴിക്കോട്-വയനാട് ചാപ്റ്റര്‍ ഉദ്ഘാടനം നാളെ

കോഴിക്കോട്: ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ കോഴിക്കോട്-വയനാട് ചാപ്റ്റര്‍ ഉദ്ഘാടനം നാളെ (ശനി) വൈകീട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ചേംബര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാപ്റ്ററിന്റെ ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു.പി അബ്രഹാം മുഖ്യാതിഥിയായിരിക്കും. കാലിക്കറ്റ് ചേംബര്‍ സെക്രട്ടറി എ.പി അബ്ദുള്ളക്കുട്ടി, ബി.ഒ.സി വൈസ് പ്രസിഡന്റ് വിനയ് ബാലകൃഷ്ണന്‍ ആശംസകള്‍ നേരും. തുടര്‍ന്ന് നടക്കുന്ന ബിസിനസ് പാനലിന് ടിനി ഫിലിപ്പ് നേതൃത്വം നല്‍കും. ജിടെക് സി.എം.ഡി മെഹറൂഫ് മണലൊടി, കമ്പനി സെക്രട്ടറിയും കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റുമായ ആഷിഖ്, ലാമിത് ഗ്രൂപ്പ് എം.ഡിയും, ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ ചെയര്‍മാനുമായ മുസ്തഖീം കാരണത്തും സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ കോഴിക്കോട് കോ-ഓര്‍ഡിനേറ്റര്‍മാരായ ഫസലുറഹ്‌മാന്‍, ഷാജഹാന്‍ ഫിറ്റ്‌നേവി, ബ്ലസ്സന്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *