സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദ്ദിച്ച് ബന്ധുക്കള്‍

സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദ്ദിച്ച് ബന്ധുക്കള്‍

തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ ചങ്ങലക്കിട്ട് മര്‍ദ്ദിച്ചു. ചാഴൂര്‍ സ്വദേശിയായ അമ്മിണി (75) ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് തൊഴുത്തില്‍ ചങ്ങലക്കിട്ടാണ് മര്‍ദ്ദിച്ചത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ സഹോദരന്റെ ഭാര്യ ഭവാനി മകള്‍ കിന എന്നിവരെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു.

അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരില്‍ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. വീടിന് പുറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ ചങ്ങലിട്ട് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായി പോലിസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പോലിസ് മോചിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *