കോഴിക്കോട്: പി.ജി.രവീന്ദ്രൻ രചിച്ച ‘ജനാധിപത്യം റെഡ് അലർട്ടിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനം 14ന് ഉച്ചക്ക് 2 മണിക്ക് അളകാപുരിയിൽ നടക്കുമെന്ന് ഗ്രന്ഥകാരൻ പി.ജി.രവീന്ദ്രൻ ബാംഗ്ലൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത എഴുത്തുകാരൻ പി.ആർ.നാഥൻ, മജീഷ്യൻ ആർ.കെ.മലയത്തിന് നൽകി പുസ്തകം പ്രകാശനം ചെയ്യും.
സ്വാതന്ത്ര്യ സമര കാലത്ത് ജനങ്ങൾ നെഞ്ചേറ്റിയ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ഭരണം എന്ന ആശയം ഇന്ന് അപകടാവസ്ഥയിലാണെന്നും ഇക്കാര്യത്തിൽ പൗര സമൂഹം ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുസ്തക വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം ആർ.കെ.മലയത്ത് ചെയർമാനായ ആക്ട് ഫോർ ഹ്യൂമാനിറ്റിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പി.ശിവാനന്ദൻ, ലിന്റ ഹരിദാസ്, വീരമണി ചെറോട്ട് എന്നിവരും പങ്കെടുത്തു.