ശകുനി മഹാഭാരതത്തിലെ അടിച്ചമര്‍ത്തപ്പെട്ട കഥാപാത്രം: ശബിനി വാസുദേവ്

ശകുനി മഹാഭാരതത്തിലെ അടിച്ചമര്‍ത്തപ്പെട്ട കഥാപാത്രം: ശബിനി വാസുദേവ്

കോഴിക്കോട്: ഇതിഹാസത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട കഥാപാത്രമാണ് ശകുനി എന്ന് പ്രവാസി എഴുത്തുകാരി ശബിനി വാസുദേവ് പറഞ്ഞു. വേദി 5 വാക്കില്‍ ‘ശകുനി: ഇതിഹാസ വായന’ എന്ന വിഷയത്തില്‍ ശ്രീപാര്‍വ്വതിയുമായി സംവദിക്കുകയായിരുന്നു അവര്‍. ശകുനിയേയും സഹദേവനേയും മുഖ്യ കഥാപാത്രങ്ങളാക്കി കഥയെഴുതാനുള്ള പ്രേരണ ഇതിഹാസ കഥകളോടുള്ള ഇഷ്ടം തന്നെയാണെന്നും എട്ടുവര്‍ഷത്തോളമെടുത്ത വായനകള്‍ക്ക് ശേഷമാണ് 2002ല്‍ എഴുത്ത് തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. എഴുത്തില്‍ ഒരിക്കലും ഭക്തി കടന്നുവരരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെ യുക്തിയെ മുന്‍നിര്‍ത്തിയാണ് രചന നടത്തിയതെന്നും അവര്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *