കോഴിക്കോട്: വ്യക്തി ഭാഷയും പ്രാദേശിക ഭാഷയും സാഹിത്യത്തില്‍ കൊണ്ട് വരുന്നതാണ് തനിക്കിഷ്ടമെന്നും പൊന്‍കുന്നംകാരനായതുകൊണ്ട് തന്റെ എഴുത്തില്‍ അത് പ്രതിഫലിക്കുന്നുണ്ടെന്നും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിന്‍ ചന്ദ്രന്‍ പറഞ്ഞു. കെ.എല്‍.എഫ് വേദി 6 കഥയില്‍ ‘ചന്ദ്രഹാസം: സിനിമാക്കഥകള്‍’ എന്ന വിഷയത്തില്‍ മാഡ് മധുവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പുതിയ പുസ്തകമായ ചന്ദ്രഹാസം പരിചയപ്പെടുത്തിയ അദ്ദേഹം മനുഷ്യരും അവരുടെ സ്‌നേഹവുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് വ്യക്തമാക്കി.