കോഴിക്കോട്: തന്റെ ജീവിതത്തില്‍ നടന്ന കഥകള്‍ തന്നെയാണ് ‘മുകേഷ് കഥക’ളിലൂടെ പുറത്തുവന്നതെന്ന് സിനിമാതാരവും നിയമസഭാ സമാജികനുമായ മുകേഷ് പറഞ്ഞു. ക്ലബ് എഫ്.എം 94.3 ആര്‍.ജെ പ്രിയയുമായി കെ.എല്‍.എഫ് വേദി ആറ് കഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ ക്ലൈമാക്‌സ് വായനക്കാര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ മാറ്റുമോ എന്ന ആര്‍.ജെയുടെ ചോദ്യത്തിന് മാറ്റംവരുത്തും എന്നതായിരുന്നു മുകേഷിന്റെ മറുപടി. കൊല്ലത്ത് ജനിച്ചത്തിന്റെ ഒരുപാട് ഗുണങ്ങള്‍ തനിക്കുണ്ടെന്നും അവിടുത്തെ ജനങ്ങള്‍ എല്ലാ തമാശകളും ആസ്വദിക്കുന്നവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാജീവിതം പഠിപ്പിച്ച പാഠമെന്തായിരുന്നു എന്ന ചോദ്യത്തിന്, തമാശ കൊണ്ട് ഒരാളുടെ മനസ് കവര്‍ന്നെടുക്കാം എന്ന പാഠമാണ് താന്‍ പഠിച്ചത് എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കലയെ രാഷ്ട്രീയത്തോട് കൂട്ടിച്ചേര്‍ക്കരുത് എന്നും കലയെ കലയായി മാറ്റിനിര്‍ത്തിക്കൊണ്ട് പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.