‘വരകളില്‍ വിരിയുന്ന മോഹനഗാഥകള്‍’

‘വരകളില്‍ വിരിയുന്ന മോഹനഗാഥകള്‍’

കോഴിക്കോട്: കെ.എല്‍.എഫ് വേദി രണ്ട് മാംഗോയില്‍ 25ാംസെഷനില്‍ ‘കോമിക് സ്റ്റുഡിയോ’ എന്ന വിഷയത്തില്‍ വരകളിലൂടെ എങ്ങനെയെല്ലാം കഥപറയാം എന്ന ചര്‍ച്ചയില്‍ വിനീത് നായര്‍, ഗായത്രി എന്നിവര്‍ പങ്കെടുത്തു. ഒരു വിഷയത്തെ മുന്‍നിര്‍ത്തി കുട്ടികളോട് കഥയുണ്ടാക്കി പറയാനാവശ്യപ്പെട്ടുകൊണ്ടാണ് സെഷന്‍ ആരംഭിച്ചത്. ധാരാളം വിദ്യാര്‍ഥികള്‍ ആവേശത്തോടെ കഥ പറയാനെത്തി. കുട്ടികളുടെ പ്രിയങ്കരനായ ശിക്കാരി ശംഭു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ വെറുമൊരു വട്ടമുപയോഗിച്ച് വിനീത് നായര്‍ മനോഹരമായി വരച്ചുകാണിച്ചു. ഒരു രൂപത്തില്‍ നിന്നും പലതരത്തിലുള്ള കഥാപാത്രങ്ങള്‍ രൂപപെടുന്നതെങ്ങനെയെന്ന് വിനീത് നായര്‍ വരകളിലൂടെ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *