കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ മട്ടുപ്പാവ് കൃഷി പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ മട്ടുപ്പാവ് കൃഷി പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

തലശേരി: എല്ലാം വാങ്ങിച്ചാല്‍ മതിയെന്ന ചിന്ത മലയാളികളെ കൊണ്ടെത്തിക്കുന്നത് വിനാശത്തിലേക്കാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ മട്ടുപ്പാവ് കൃഷി പദ്ധതി ഈസ്റ്റ് കതിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിഷം കഴിക്കാന്‍ നമ്മള്‍ തയ്യാറല്ല. എന്നാല്‍ വിഷമയമാണെന്നറിഞ്ഞിട്ടും ഭക്ഷ്യവസ്തുക്കള്‍ കഴിക്കാന്‍ നമ്മള്‍ മടിക്കുന്നില്ല. ജീവിക്കാന്‍ പോലും സമയമില്ലെന്ന് പറയുന്നിടത്താണ് ഇന്ന് നമ്മള്‍. കൃഷി ചെയ്യാത്ത
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. കൃഷിയിടങ്ങളിലാത്തവര്‍ക്കും വിഷവിമുക്ത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാമെന്ന് കതിരൂര്‍ ബാങ്ക് തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ലാഭകരമായ കൂണ്‍കൃഷിയുടെ മേഖലയിലേക്ക് കതിരൂര്‍ ഗ്രാമം കടന്നു വരികയാണെങ്കില്‍, എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ആദ്യഘട്ടത്തില്‍ ബാങ്ക് പരിധിയിലെ 2023 കുടുംബങ്ങളിലാണ് ‘മണ്ണില്ലെങ്കിലെന്താ, മട്ടുപ്പാവുണ്ടല്ലോ’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ പറഞ്ഞു. പദ്ധതിക്കായി ഓരോ വീട്ടുകാര്‍ക്കും 10000 രൂപ വീതമുള്ള പലിശ രഹിത വായ്പ നല്‍കും. വെണ്ട, വഴുതിന, പയര്‍, ചീര, പച്ചമുളക്, കക്കിരി തക്കാളി എന്നിവയടങ്ങിയ മണ്‍ചട്ടികളില്‍ ആവശ്യമായ വളം ചേര്‍ത്ത് വീടുകളിലെത്തിച്ച് മട്ടുപ്പാവില്‍ ഘടിപ്പിച്ച് നല്‍കും. 10000 രൂപയ്ക്ക് ചട്ടികളാണ് നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ ജിഷിമോന്‍ മുഖ്യാതിഥിയായിരുന്നു. കാരായി രാജന്‍, പി.പി.സനില്‍, കെ.കെ രാജീവന്‍, എം.പി.ശ്രീഷ, പി.വി.ശൈലജ, എം.കെ. നിഖില്‍, കെ.വി പവിത്രന്‍, എ.പ്രദീപന്‍, ഒ.ഹരിദാസന്‍, കെ.വി രജീഷ്, ബഷീര്‍ ചെറിയാണ്ടി, കെ. നൂറുദ്ദീന്‍, കെ.സുരേഷ്, കെ.ജയപ്രകാശന്‍, കാരായി വിജയന്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടരി പി.എം ഹേമലത സ്വാഗതവും പി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *