തലശ്ശേരി: ഇരവനാട് വില്ലിപ്പാലന്‍ വലിയ കറുപ്പിന്റെ നവതി ആഘോഷവും, കൊട്ടിയൂര്‍ നെയ്യമൃത് കുടുംബ കൂട്ടായ്മയും 15ന് രാവിലെ ഒമ്പത് മണിക്ക് മനേക്കര നള്ളക്കണ്ടി ശ്രീവീരഭദ്ര പെരുമാള്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്‍് ചെങ്ങാട്ട് കരുണാകരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ഉത്തരമേഖല ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍ ഉദ്ഘാടനം ചെയ്യും. ബ്രഹ്‌മശ്രീ കാലടി കൃഷ്ണമുരളി നമ്പൂതിരിപ്പാട് ദീപം തെളിയിക്കുകയും, അനുഗ്രഹ പ്രഭാഷണം നടത്തുകയു ചെയ്യും. കെ.സി സോമന്‍നമ്പ്യാര്‍ മുഖ്യാതിഥിയായിരിക്കും. സേതുമാധവക്കുറുപ്പ് അനുശോചന പ്രമേയം അവതരിപ്പിക്കും. മഠം കാരണവന്മാരെ ബ്രഹ്‌മശ്രീ സമുദായി നമ്പൂതിരിപ്പാട് ആദരിക്കും. വിശ്വമോഹനന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. വിദ്യാര്‍ഥി പ്രതിഭകളെ അനുമോദിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെങ്ങാട്ട് കരുണാകരന്‍ നമ്പ്യാര്‍, പി.സേതുമാധവന്‍ നായര്‍, എ.കെ.ഉണ്ണികൃഷ്ണന്‍, പ്രദീപ് കുന്നത്ത്, സന്തോഷ് വില്ലിപ്പാലന്‍ എന്നിവര്‍ സംബന്ധിച്ചു