വിസ്ഡം ‘പ്രൊഫേസ് 2.0’: പ്രൊഫഷണല്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ‘പ്രൊഫേസ് 2.0’: പ്രൊഫഷണല്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ പ്രൊഫഷനലുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 28, 29 തീയതികളില്‍ കുറ്റിപ്പുറത്ത് സംഘടിപ്പിക്കുന്ന ‘പ്രൊഫേസ് 2.0’ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രൊഫഷണല്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ലീഡേഴ്‌സ് മീറ്റ് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗസൈനേഷന്‍ ജില്ലാ സെക്രട്ടറി ജംഷീര്‍ എ.എം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അസ്ഹര്‍ ഫറോക്ക്, സംസ്ഥാന പ്രതിനിധി സിനാജുദ്ദീന്‍, മുഫീദ് നന്മണ്ട, ജുബൈര്‍.പി.എ, ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കുറ്റിപ്പുറം ഒലീവ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ‘പ്രൊഫേസ് 2.0’ . ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രൊഫഷനുകളെ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും കോണ്‍ഫറന്‍സിന്റെ വിളംബരമറിയിച്ച് പോസ്റ്റര്‍, ലഖുലേഘവിതരണവും നടന്നുവരുന്നു. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ പരിപാടിയുടെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. http://proface.live എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 96333 03057, 98460 21953.

 

Share

Leave a Reply

Your email address will not be published. Required fields are marked *