ന്യൂമാഹി: ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രം ഗംഗാധാരന് മാസ്റ്റര്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെയും ക്ഷേത്ര മാതൃസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് അര്ജുന് പവിത്രന് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.വി രാജന് പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്രപ്രസിഡന്റ് ടി.പി ബാലന് വിശിഷ്ട വ്യക്തികളെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ കെ.ടി, ക്ഷേത്ര സെക്രട്ടറി പി.കെ സതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ന്യൂമാഹി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍ ക്യാമ്പ് വിശദീകരണം നടത്തി. മാതൃസമിതി ഖജാന്‍ജി രേണുക വിനയന് നന്ദി പറഞ്ഞു. ഡോ. ലതീഷ് കുമാര്‍, ഡോ. സര്‍ഗ, രഞ്ജിനി, ക്ഷേത്ര വൈസ് പ്രസിഡന്റ് ഒ വി ജയന്, കണ്ടോത് രാജീവന്, ഹരീഷ് ബാബു, ഷാജേഷ്, മനോഹരന് കെ.പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. പരിശോധന കഴിഞ്ഞവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു.