ജെ.സി.ബി സാഹിത്യ ജേതാക്കള്‍ കെ.എല്‍.എഫ് വേദിയില്‍

ജെ.സി.ബി സാഹിത്യ ജേതാക്കള്‍ കെ.എല്‍.എഫ് വേദിയില്‍

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനതുകയുള്ള സാഹിത്യ പുരസ്‌കാരമായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് ഇതുവരെ ജേതാക്കളായ മലയാളികളായ എഴുത്തുകാരെല്ലാം ഒരേ വേദിയിലെത്തുന്നു. ബീച്ച് പരിസരത്ത് ആരംഭിക്കുന്ന കെ.എല്‍.എഫ് ആറാം സീസണിലെ ഒരു സെഷനിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച ബെന്യാമിന്‍, എസ്.ഹരീഷ് , എം.മുകുന്ദന്‍ തുടങ്ങിയവരെല്ലാം എത്തുന്നത്. കൂടാതെ ശനിയാഴ്ച വൈകീട്ട് അഞ്ചിന് അക്ഷരം വേദിയില്‍ നടക്കുന്ന പരിപാടി മോഡറേറ്റ് ചെയ്യുന്നതും 2022 ലെ ജെസി.ബി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലെ ഒരംഗമായ മലയാളി ജെ. ദേവികയാണ്. 2022ലെ ജേതാവായ ഖാലീദ് ജാവേദ്, പരിഭാഷക ബരന്‍ ഫാറൂഖി എന്നിവരും ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സുപ്രിയാ മേനോനുമായി ‘പാരഡൈസ് ഓഫ് ഫുഡ്’ എന്ന കൃതിയെക്കുറിച്ച് വേദി ഒന്ന് തൂലികയില്‍ ചര്‍ച്ച ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *