ശ്രീമദ് ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണ പരമ്പര 12 മുതല്‍ 18 വരെ മുതലക്കുളത്ത്

ശ്രീമദ് ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണ പരമ്പര 12 മുതല്‍ 18 വരെ മുതലക്കുളത്ത്

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം സംഘടിപ്പിക്കുന്ന സ്വാമി ചിദാനന്ദപുരിയുടെ വാര്‍ഷിക ധര്‍മ പ്രഭാഷണ പരമ്പര 12 മുതല്‍ 18 വരെ മുതലക്കുളം മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് ആറ് മണി മുതല്‍ ഏഴ് വരെ ഭഗവത്ഗീതയിലെ നാലാം അധ്യയത്തെ അധികരിച്ചുള്ള പ്രഭാഷണവും ഏഴ്മണി മുതല്‍ എട്ടുവരെ പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കി സംശയങ്ങള്‍ ഉന്നയിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ രജീന്ദ്രനാഥ് എം.കെ (അധ്യക്ഷന്‍), രവിശങ്കര്‍.കെ (കാര്യദര്‍ശി), ഹരീഷ് (ഖജാന്‍ജി), ഷോജന്‍ (കാര്യനിര്‍വഹണ സമിതി) എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *