കെ.എ.ശിവരാമ ഭാരതി ജന്മ ശതാബ്ദി ആഘോഷം 14ന്

കെ.എ.ശിവരാമ ഭാരതി ജന്മ ശതാബ്ദി ആഘോഷം 14ന്

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും, സോഷ്യലിസ്റ്റും, എച്ച് എം എസ് നേതാവും, എംഎൽഎയുമായിരുന്ന കെ.എ.ശിവരാമ ഭാരതിയുടെ ജന്മശതാബ്ദി ആഘോഷം 14ന് ശനി കാലത്ത് 10 മണിക്ക് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.എം.കെ.പ്രേംനാഥും കൺവീനർ വി.എ.ലത്തീഫും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിപാടി സമാജ് വാദിപാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് കിരൺമയിനന്ദ ഉൽഘാടനം ചെയ്യും. എൽജെഡി അഖിലേന്ത്യാ സെക്രട്ടറി ഡോ.വർഗ്ഗീസ് ജോർജ്ജ് വിഷയം അവതരിപ്പിക്കും. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്ട് അഡ്വ.തമ്പാൻ തോമസ് എക്‌സ്.എംപി, ജനതാദൾ (എസ്) ദേശീയ സെക്രട്ടറി ഡോ.നീലലോഹിതദാസ് നാടാർ, നാഷണൽ ജനതാദൾ പ്രസിഡണ്ട് അഡ്വ.ജോൺജോൺ, ആർജെഡി നേതാവ് ഡോ.ജോർജ്ജ് ജോസഫ്, സമാജ്‌വാദി പാർട്ടി നേതാവ് ഡോ.സജി പോത്തൻ, എൽജെഡി വൈസ് പ്രസിഡണ്ട് അഡ്വ.എം.കെപ്രേംനാഥ് തുടങ്ങിയവർ സെമിനാറിൽ സംസാരിക്കും. പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ പ്രൊഫ. ശ്യാംഗംഭീർ സോഷ്യലിസം ഇന്ന് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ പി.കിഷൻ ചന്ദ്, ഇ.കെ.ശ്രീനിവാസൻ, കെ.ജി.രാമനാരായണൻ മാസ്റ്റർ, പി.പി.അഷ്‌റഫ് എന്നിവരും പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *