അഗ്നികാ മോളുടെ ‘വര്‍ണ ലോകം’ കാണാന്‍ പ്രവാഹം

അഗ്നികാ മോളുടെ ‘വര്‍ണ ലോകം’ കാണാന്‍ പ്രവാഹം

തലശ്ശേരി: വര്‍ണ ലോകത്തെ അത്ഭുതമായി മാറിയ ഒന്‍പത് മാസം മാത്രം പ്രായമുള്ള അഗ്നികമോളിന്റെ ചിത്രലോകം കാണാന്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് കലാസ്വാദകരാണ് തിരുവങ്ങാട്ടെ കേരള ലളിതകലാ അക്കാദമി ഹാളിലെത്തിയത്. ആറ് മാസത്തില്‍ നിറങ്ങളുടെ ലോകത്ത് ഹരിശ്രീ കുറിച്ച രചന തൊട്ട് ഇതുവരെ വരച്ച 55 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. നനഞ്ഞ ക്യാന്‍വാസില്‍ പെയിന്റുകള്‍ ബ്രഷ് ഉപയോഗിച്ച് വാഷ് ചെയ്യുന്ന രീതിയാണ് കുട്ടി അവലംബിക്കുന്നത്. അക്കാദമി ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ കാന്‍വാസില്‍ അച്ഛന്‍ രഞ്ചുവിന്റെ ഒക്കത്തിരുന്ന് ഏറെ സന്തോഷത്തോടെ, ഏതോ ഉള്‍വിളി പോലെ കുട്ടി ബ്രഷ് കൊണ്ട് ചടുലമായി ഇന്ദ്രജാലം തീര്‍ക്കുന്നത്, കണ്ടു നിന്നവരെയെല്ലാം അത്ഭുതപ്പെടുത്തി. പല വര്‍ണങ്ങളില്‍ അവ്യക്തമായ, എന്നാല്‍ രൂപസാദൃശ്യം തോന്നിക്കുന്ന രചനകളാണെല്ലാം. ചലച്ചിത്ര സംവിധായകനും, പ്രമുഖ ചിത്രകാരനുമായ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്ത ഈ പ്രദര്‍ശനം കാണാന്‍ പ്രമുഖ ചിത്രകാരന്മാരായ കെ.കെ മാരാര്‍, കലൈമാമണി സതീശങ്കര്‍, ആര്‍ട്ടിസ്റ്റ് സത്യന്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ എത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *