മഹത്തായ സാംസ്‌കാരിക പൈതൃകമുള്ള പ്രദേശമാണ് തെക്കേപ്പുറമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

മഹത്തായ സാംസ്‌കാരിക പൈതൃകമുള്ള പ്രദേശമാണ് തെക്കേപ്പുറമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

  • തെക്കേപ്പുറം സൗത്ത് സോണ്‍ മ്യൂസിയം ഒരുങ്ങുന്നു

കോഴിക്കോട്: രാജ്യ ചരിത്രത്തില്‍ മഹത്തായ സാംസ്‌കാരിക പൈതൃകമുള്ള പ്രദേശമാണ് തെക്കേപ്പുറമെന്ന് പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ നെഞ്ചേറ്റുകയാണ് ഭാരതത്തിന്റെ പാരമ്പര്യം. സമാനമായ പാരമ്പര്യം പൂര്‍ണമായി പിന്‍പറ്റുന്നവരാണ് തെക്കേപ്പുറത്തെ കോയമാര്‍. സാമൂതിരിയുമായി തെക്കേപ്പുറവും കോയമാരും പണ്ട് കാലത്തെ ഉണ്ടായിരുന്ന സാംസ്‌കാരിക വിനിമയത്തിന്റെ ശേഷിപ്പുകളാണ് ഇപ്പോഴും ഇവിടത്തെ സൗഹാര്‍ദത്തിന്റെ അടിസ്ഥാനമായി മാറിയത്. ഇതുകൊണ്ടു തന്നെ രാജ്യചരിത്രത്തില്‍ മാറ്റി നിറുത്തുവാനാത്ത പ്രദേശമായി കോഴിക്കോട്. ഇക്കാര്യം പൗരാണിക കാലത്ത് ഇവിടെ സന്ദര്‍ശിച്ച സഞ്ചാരികളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

വിശ്വാസത്തിലും ആചാരങ്ങളിലുമെല്ലാം വ്യത്യസ്തത ഉണ്ടായിരിക്കെ തന്നെ സൗഹാര്‍ദത്തിന്റെ അന്തരീക്ഷം കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ ഇത്തരം സംഗമങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയുടെ ചരിത്രം വികലമാക്കുവാന്‍ ഭരണകൂട ഒത്താശയോടെ കാര്യങ്ങള്‍ നടക്കുന്ന കാലത്ത് മതേതര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയെന്നത് ഏറെ സ്വാഗതാര്‍ഹമായ കാര്യമാണെന്നും പുരാവസ്തു – മ്യൂസിയം വകുപ്പ് ഇത്തരം കാര്യങ്ങളെ ഏറെ പിന്തുണക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് സി.എ ഉമ്മര്‍ക്കോയ അധ്യക്ഷത വഹിച്ചു. പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ മുഹമ്മദ് വിഷയാവതരണം നടത്തി.
സെമിനാറില്‍ ഡോ. മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, കേരള ഹിസ്റ്റോറിക്കല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ. പി.പി അബ്ദുള്‍ റസാഖ്, കൊയിലാണ്ടി ഗവ. കോളജ് ചരിത്ര അധ്യാപകന്‍ ഡോ. ഇ. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സി.പി അബ്ദുള്‍ മജീദ് മോഡറേറ്ററായിരുന്നു.
ജനറല്‍ സെക്രട്ടറി എം.വി റംസി ഇസ്മാഈല്‍ സ്വാഗതവും ജോ. സെക്രട്ടറി കെ.വി ഇസ്ഹാഖ് നന്ദിയും പറഞ്ഞു. തെക്കേപ്പുറത്തെ ചരിത്ര പൈതൃകങ്ങള്‍ സംരംക്ഷിച്ച് പുതിയ തലമുറയ്ക്ക് പഠന കേന്ദ്രമാക്കി മാറ്റാന്‍ ഹെറിറ്റേജ് സൊസെറ്റി ലക്ഷ്യമിടുന്നതായി പ്രസിഡന്റ് സി.എ ഉമ്മര്‍കോയയും ജനറല്‍ സെക്രട്ടറി എം.വി റംസി ഇസ്മയിലും പറഞ്ഞു. ഇതോടനുബന്ധിച്ച് ഹെറിറ്റേജ് സൊസെറ്റി തങ്ങള്‍സ് റോഡിലെ പടിഞ്ഞാറെ പള്ളി വീട് തറവാട്ടില്‍ നടത്തുന്ന ഫോട്ടോ, ഡോക്യുമെന്ററി, പുസ്തക പ്രദര്‍ശനം ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ചൊവ്വാഴ്ച (10-01-2023) സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *