ഗാന്ധിജിയുടെ 150-ാം ജന്മദിനം പട്ടം പറത്തൽ സംഘടിപ്പിച്ചു

കോഴിക്കോട് : ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് കൈറ്റ്ടീമും, വൺ ഇന്ത്യ കൈറ്റ്ടീമും സംയുക്തമായി കോഴിക്കോട് ബീച്ചിൽ സമാധാന സന്ദേശമുൾകൊള്ളുന്ന ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത പട്ടം പറത്തൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചു. ഡെപ്യൂട്ടിമേയർ മീരാദർശക് പട്ടം പറത്തി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് കൈറ്റ് ടീം പ്രസിഡന്റ് റാസിക്ക് പുതിയപാലം അധ്യക്ഷത വഹിച്ചു. വൺഇന്ത്യ കൈറ്റ്ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ മുഖ്യാതിഥിയായിരുന്നു. കേരള കൈറ്റ്ടീം സെക്രട്ടറി ഹാഷിംകടാക്കലകം, ദിൽഷാദ് ആശംസകൾ നേർന്നു. കാലിക്കറ്റ് കൈറ്റ്ടീം സെക്രട്ടറി സാജിത് തോപ്പിൽ സ്വാഗതവും. ട്രഷറർ ഷബീർ യൂണിറ്റി നന്ദിയും പറഞ്ഞു.

കാലിക്കറ്റ് കൈറ്റ്ടീമും, വൺ ഇന്ത്യ കൈറ്റ്ടീമും സംയുക്തമായി ബീച്ചിൽ സംഘടിപ്പിച്ച പട്ടം പറത്തൽ ഡെപ്യൂട്ടി മേയർ മീരദർശക് ഉദ്ഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *