ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനവും ഉയര്‍ന്ന ജാതിക്കാര്‍

ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനവും ഉയര്‍ന്ന ജാതിക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കോടതികളിലെ ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്്. 2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ 537 ജഡ്ജിമാരാണ് ഹൈക്കോടതികളില്‍ നിയമിതരായത്. ഇതില്‍ 79 ശതമാനം പേരും ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് 11 ശതമാനം പേരും ന്യൂനപക്ഷങ്ങളില്‍ നിന്നും 2.6 ശതമാനം പേരും എസ്.സി-എസ്.ടി വിഭാഗങ്ങളില്‍ നിന്ന് യഥാക്രമം 2.8 ശതമാനം, 1.3 ശതമാനം എന്നിങ്ങനെയുമാണ് ജഡ്ജിമാരുള്ളതെന്ന് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നു.

ബി.ജെ.പി എം.പി സുശീല്‍ മോദി അധ്യക്ഷനായ സമിതിക്ക് മുമ്പാകെ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് ഇത് സംബന്ധിച്ച് വിശദമായ കണക്കുകള്‍ അവതരിപ്പിച്ചിരുന്നു. ജഡ്ജി നിയമനത്തിലെ കൊളീജിയം രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി വ്യക്തമാക്കുകയും നിയമന നടപടി വൈകിപ്പിക്കുകയും ചെയ്യുന്നതു സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്ത് വരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *